കോട്ടയം: പൊലീസ് ക്ലബിന് സമീപം വൈദ്യുതി പോസ്റ്റ് തീ പിടിച്ചു കത്തി. വൈദ്യുതി ലൈനിലേയ്ക്ക് വാഴക്കൈ വീണു കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഫോട്ടോഗ്രാഫർ ജിമ്മി കാമ്പല്ലൂർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്്തിരുന്നു. ഇതിന് സമീപത്തായാണ് ചൊവ്വാഴ്ച വൈകിട്ട് തീ പിടിച്ച് വൈദ്യുതി ലൈനും പോസ്റ്റും കത്തിയത്. ഇതേ തുടർന്ന് നാട്ടുകാർ വൈദ്യുതി വകുപ്പ് അധികൃതരെയും അഗ്നിരക്ഷാ സേനാ സംഘത്തെയും വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
എന്നാൽ, വൈദ്യുതി പോസ്റ്റിലുണ്ടായിരുന്ന കേബിളുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. കേബിളുകളിലേയ്ക്കു തീ പടർന്നതിനെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വൈദ്യുതി ലൈനിലേയ്ക്ക് വാഴക്കൈ വീണു കിടക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജിമ്മി കാമ്പല്ലൂർ പുറത്ത് വിട്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കെഎസ്ഇബി അധികൃതർ ഈ സ്ഥലത്തേയ്ക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിരുന്നില്ല. ഇതിന് സമീപത്താണ് ഇപ്പോൾ വൈദ്യുതി പോസ്റ്റ് തന്നെ തീ പിടിച്ച് കത്തിയത്.