പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റിന്റെ വിയോഗത്തിൽ വിങ്ങി വിജയപുരം ; എം.പി ഗോവിന്ദൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി

കോട്ടയം : വിജയപുരം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.പി ഗോവിന്ദൻ നായരുടെ (94 ) വിയോഗത്തിൽ വിങ്ങി നാട്. രാവിലെ അന്തരിച്ച കോൺഗ്രസ് നേതാവും മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായ എം.പി. ഗോവിന്ദൻ നായരു (94) ടെ സംസ്കാരം ഏപ്രിൽ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും. വിജയപുരം പഞ്ചായത്ത് രൂപീകരിച്ച 1953 ൽ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്നു ഇദ്ദേഹം. പിന്നീട് കോട്ടയം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്.

Advertisements

കോട്ടയം ഈരയിൽക്കടവ് സുധർമ്മയിൽ എം.പി. ഗോവിന്ദൻ നായർക്ക് (94) അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകളാണ് വസതിയിൽ എത്തിയത്. കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡൻ്റും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വസതിയിൽ എത്തി.

Hot Topics

Related Articles