എസ്.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി; പ്രായപരിധി കർശനമാക്കി സംസ്ഥാന നേതൃത്വം; 25 കടന്നാൽ കടക്കുപുറത്തെന്ന് ജില്ലാ നേതാക്കളോട് എസ്എഫ്‌ഐ; പൂഞ്ഞാറിലേയ്ക്ക് എസ്എഫ്‌ഐ ജാഥകളെത്തുന്നു

കോട്ടയം: എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. പതാക, കൊടിമര, ദീപശിഖാ ജാഥകൾ പ്രയാണം ആരംഭിച്ചതോടെയാണ് ജില്ലാ സമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. പതാക ജാഥ പാലായിലെ ജിനീഷ് ജോർജ് സ്മൃതി മണ്ഡപത്തിൽ നിന്നും പര്യടനം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് പതാക ജാഥ ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളേജിനു സമീപത്തെ അജീഷ് വിശ്വനാഥൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ ജാഥ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ബി.മഹേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അയർക്കുന്നത്തെ എം.സാബു രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ ജാഥ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

Advertisements

പൂഞ്ഞാറിൽ ശനി ഞായർ ദിവസങ്ങളിലാണ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്നു പ്രതിനിധി സമ്മേളനത്തിൽ ചർച്ചകളും മറുപടിയും, തിരഞ്ഞെടുപ്പും നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ കമ്മിറ്റിയിൽ പ്രായ പരിധി കർശനമാക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സമ്മേളനം നടന്ന ജില്ലകളിലെല്ലാം പ്രായപരിധി കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയത്തും പ്രായത്തിൽ വിട്ടു വീഴ്ചയുണ്ടാകില്ലെന്നാണ സംസ്ഥാന നേതൃത്വം നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ 25 വയസിനു മുകളിൽ പ്രായമുള്ള ആരും ജില്ലാ കമ്മിറ്റിയിൽ തുടർന്നേക്കില്ല. 25 വയസ് പൂർത്തിയായ എല്ലാവരെയും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനം. 24 -25 വയസുള്ളവർ കമ്മിറ്റിയിൽ തുടരുന്നതിന് തടസമുണ്ടാകില്ല. എന്നാൽ, 25 പൂർത്തിയാക്കി 26 ലേയ്ക്കു കടന്നാൽ ഇവരെയെല്ലാം കർശനമായും ഒഴിവാക്കുന്നതിനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ജില്ലാ ഭാരവാഹിത്വത്തിന് മാത്രം പ്രായപരിധി കർശനമാക്കാനും, കമ്മിറ്റിയിൽ വിട്ടു വീഴ്ച നൽകാനും ആലോചനയുണ്ട്. ഈ സാഹചര്യത്തിൽ കമ്മിറ്റിയിൽ നിന്നും ആരൊക്കെ പുറത്താകുമെന്നാണ് ജില്ലാ നേതൃത്വം ഉറ്റുനോക്കുന്നത്.

Hot Topics

Related Articles