കോട്ടയം ജില്ലാതല വികസന ശിൽപശാല സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാലയിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ആസൂത്രണ സമിതി അംഗങ്ങളായ സുധാ കുര്യൻ, പി എം മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

മഹാത്മ ഗാന്ധി സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ ഡയറക്ടർ ഡോ ഇ.കെ രാധാകൃഷ്ണൻ, അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫ. ഡോ. എബി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും സംരംഭക പോഷണത്തിനുതകുന്നതിനുമായി ടെക്‌നോളജി കൊമേഴ്‌സലൈസേഷൻ പാർക്ക് മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആരംഭിക്കുന്നതായി ഡോ. ഇ.കെ രാധാകൃഷ്ണൻ അറിയിച്ചു. 

മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും അക്വാപോണിക്‌സ് പോലുള്ള നൂതന സാധ്യതകളെ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. എബി വർഗീസ് ശിൽപശാലയിൽ സംസാരിച്ചു. സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചിൻമോഹൻ, റിസോഴ്‌സ്‌പേഴ്‌സൺ ഡോ. മാത്യു കുര്യൻ, ബസേലിയസ് കോളേജ് മുൻ സോഷ്യൽ വർക്ക് മേധാവി പ്രൊഫ. കെ.എം. ഐപ്പ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles