ഒക്ടോബർ 6 ന് നടത്തുവാൻ നിശ്ചയിച്ച താഴത്തങ്ങാടി വള്ളംകളി മാറ്റിവെച്ചു ; വള്ളംകളി മാറ്റി വച്ചത് സി. ബി. എല്ലിനെ തുടർന്ന് 

താഴത്തങ്ങാടി : കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു.  ഒക്ടോബർ 6 ന് നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും ( സി. ബി. എൽ ) ഈ വർഷം തന്നെ സംഘടിപ്പിക്കും എന്ന്  സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ്‌ റിയാസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് താഴത്തങ്ങാടി വള്ളംകളി മാറ്റിവെക്കുവാൻ സംഘാടകരായ  കോട്ടയം വെസ്റ്റ് ക്ലബ്ബ് തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സി. ബി. എല്ലുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. വള്ളംകളിയുടെ പുതിയ തീയതി സി. ബി. എൽ. കമ്മിറ്റി യുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന്  കോട്ടയം വെസ്റ്റ്‌ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles