കോട്ടയം നഗര മധ്യത്തിൽ യുവതിയെ ദിവസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്ത് എസ്ഐ ; പൊറുതിമുട്ടിയ യുവതി സഹോദരനോട് പരാതിപ്പെട്ടു ; പരാതി പരിഹരിക്കാൻ സഹോദരൻ എസ്ഐയെ നഗര മധ്യത്തിലൂടെ ഓടിച്ചിട്ടടിച്ചു ; അടികിട്ടിയ എസ്ഐ ഓടി രക്ഷപ്പെട്ടത് തന്റെ കാർ ഉപേക്ഷിച്ച് ; സംഭവം ടി ബി റോഡിൽ

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സഹോദരന്റെ മർദ്ദനം. മഫ്തിയിൽ എത്തി യുവതിയെ പിൻതുടർന്ന് കമന്റടിച്ച എസ് ഐ യെ യുവതിയുടെ സഹോദരനാണ് പഞ്ഞിക്കിട്ടത്. ടി ബി റോഡിൽ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെത്തിയ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരന്റെ കയ്യുടെ ചൂടറിഞ്ഞത്. ഇയാൾ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.

Advertisements

ടി.ബി റോഡിൽ തന്റെ ഹോണ്ടാ സിറ്റി കാർ പാർക്ക് ചെയ്ത ശേഷം കാറിൽ ഇരിക്കുകയായിരുന്ന ഇയാൾ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ധിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആളുകൾ കൂടിയതോടെ പോലീസുദ്യോഗസ്ഥൻ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കാറിൽ നിന്ന് ഇറങ്ങി ഓടിയ എസ്ഐയെ യുവാവ് പിൻതുടർന്ന് അടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് , വെസ്റ്റ് , ട്രാഫിക് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും ജോലി ചെയ്തിരുന്ന ഇയാൾ ഇതിനുമുമ്പും ഇത്തരം വിഷയങ്ങളിൽ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ചയിലേറെയായി ഇയാൾ യുവതിയെ പിൻതുടർന്ന് മോശം കമന്റുകൾ പറഞ്ഞിരുന്നതായും യുവതി സഹോദരനോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇന്ന് സഹോദരൻ യുവതിക്കൊപ്പം എത്തി ഇയാളെ മർദ്ദിക്കുകയുമായിരുന്നു എന്ന് സംശയിക്കുന്നതായി പ്രദേശത്ത് തടിച്ചു കൂടിയ ദൃക്സാക്ഷികൾ പറഞ്ഞു. ഗാന്ധി നഗർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയ ഇയാൾ ഡ്യൂട്ടിക്ക് ശേഷം പതിവായി കോട്ടയം നഗരത്തിൽ എത്താറുണ്ട്. ഇത്തരം വിഷയങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതാണെന്നും ഇവർ പറയുന്നു.

അടുത്തിടെയാണ് മറ്റൊരു കേസിൽ അച്ചടക്കനടപടി നേരിട്ട ശേഷം ഇയാൾ വീണ്ടും സർവീസിൽ പ്രവേശിച്ചത്. ഇതിനു മുൻപും പോലീസിൻറെ വകുപ്പ് തല നടപടികൾ എസ് ഐ കൂടിയായ ഇയാളെ തേടി എത്തിയിട്ടുണ്ട്. മുൻപ് രണ്ട് തവണയായി ഇയാൾക്ക് സസ്പെൻഷനും ലഭിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ യുവതിയോട് മോശമായി പെരുമാറിയ വിഷയം കൂടി ഉണ്ടാവുന്നത്. എന്നാൽ സംഭവത്തിൽ യുവതി പരാതി നൽകിയിട്ടുളളതായി വിവരം ലഭിച്ചിട്ടില്ല.
സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles