കോട്ടയം : വാഹന യാത്രക്കാരെ കോട്ടയം നഗരത്തിലേക്ക് വരരുതേ …. വന്നാൽ നിങ്ങൾ കുരുങ്ങും….. വാഹനം മുന്നോട്ട് നീക്കാൻ പോലുമാകാതെ വലയും. കോട്ടയം നഗരത്തിൽ ഉണ്ടായ വൻ ഗതാഗതക്കുരുക്കിൽ നട്ടം തിരിഞ്ഞ് ജനം .സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം താറുമാറായതാണ് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിലേക്ക് നയിച്ചത്.
നഗരത്തിന്റെ മുക്കിലും മൂലയിലും വാഹനങ്ങൾ നിയന്ത്രിക്കുവാൻ പൊലീസ് സേന നിരന്നതോടെ നഗരം നിശ്ചലമായി. സർക്കാർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണമാണ് ഫലപ്രദമാകാതെ വന്നതോടെ ഗതാഗതക്കുരുക്കിലേക്ക് നീങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ഞിക്കുഴി മുതൽ നഗരത്തിന്റെ പ്രധാന റോഡുകളെല്ലാം തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എം സി റോഡിൽ കുമാരനല്ലൂർ വരെ കുരുക്ക് അനുഭവപ്പെട്ടു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദശനത്തോടനുബന്ധിച്ചായിരുന്നു ഘോഷയാത്ര . അതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് ജനങ്ങൾക്ക് തലവേദനയായത്. വാഹനം മുന്നോട്ട് ചലിപ്പിക്കാനാവാതെ ജനം നട്ടം തിരിഞ്ഞത് മണിക്കൂറുകൾ. തിരക്കിട്ട് ഇടവഴികളിലൂടെ പോകാൻ ശ്രമിച്ചവരും കുടുങ്ങി. എല്ലാ പ്രധാന റോഡുകളിലും പൊലീസ് സംഘം ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെ അക്ഷര നഗരി അക്ഷരാർത്ഥത്തിൽ കുടുങ്ങി .