കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിൽ തുമ്പിൽ അതിക്രൂരമായ കൊലപാതകം; സംസ്ഥാനത്തെമ്പാടും ഗുണ്ടാ വേട്ട നടക്കുമ്പോൾ പൊലീസിനെ വിറപ്പിച്ച കൊലപാതകത്തിൽ നാണം കെട്ട് ജില്ലാ പൊലീസ്

സ്‌പെഷ്യൽ റിപ്പോർട്ട്

Advertisements

കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു പിന്നിൽ, കളക്ടറേറ്റിനു സമീപത്ത് പൊലീസിന്റെ എ.ആർ ക്യാമ്പിന് അടുത്തയി അതീവ സുരക്ഷാ മേഖലയിൽ ഗുണ്ട അഴിഞ്ഞാടിയിട്ടും, ഒരു യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പൊലീസ് ഒന്നും അറിഞ്ഞില്ല. കൊലപാതക വിവരം പൊലീസ് പോലും അറിഞ്ഞത് പ്രതി മൃതദേഹവുമായി സ്റ്റേഷനു മുന്നിലെത്തുമ്പോൾ മാത്രം. നിരവധി ക്രിമിനൽക്കേസിൽ പ്രതിയും കാപ്പ ചുമത്തിയ ആളുമായ ഗുണ്ട നടത്തിയ അതിക്രൂരമായ കൊലപാതം ജില്ലാ പൊലീസിനു തന്നെ നാണക്കേടായി മാറി. സംസ്ഥാനത്തെമ്പാടും ഗുണ്ടാ വേട്ടയെന്ന് അവകാശപ്പെട്ട് പൊലീസ് ഗുണ്ടകളെ ഓടിച്ചിട്ടു പിടികൂടുമ്പോഴാണ് കോട്ടയം ജില്ലയുടെ മധ്യത്തിൽ അതിക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കോട്ടയം പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ -40) ആണ് കളക്ടറേറ്റിനു സമീപം കീഴുക്കുന്ന് ഉറുമ്പയത്ത് ഷാരോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തായാണ് കൊലപാതകം നടന്നതെന്നത് ഏറെ ഞെട്ടിക്കുന്നത്. കളക്ടറേറ്റും എ.ആർ ക്യാമ്പും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസും വരുന്ന വലയത്തിന്റെ പരിധിയിലാണ് ഗുണ്ട അഴിഞ്ഞാട്ടം നടത്തിയത്.

തന്റെ മേധാവിത്വം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പത്തൊൻപതുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഇയാൾ മുൻപ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിരുന്നു. മാസങ്ങൾക്കു മുൻപ് കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടു പോയി യുവാവിനെ അതിക്രൂരമായി ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു ജോമോൻ. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം നടത്തുകയായിരുന്നു.

ഈ കേസിനു പിന്നാലെയാണ് ജോമോനെതിരെ കാപ്പ ചുമത്താൻ ജില്ലാ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ് അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജിയാണ് ഇയാളെ നാട് കടത്തിയത്. എന്നാൽ, ഇയാൾ കോടതിയിൽ പോയി ഈ നടപടിയെ മറികടക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുകയും, നിരന്തരമായി നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഗുണ്ടയായ ജോമോൻ ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴും ഇതേ രീതിയിൽ തന്നെയാണ് ജോമോൻ പ്രതികരിച്ചിരിക്കുന്നത്.

കാപ്പ ചുമത്തിയിട്ടും, ദിവസവും ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണമെന്ന കോടതി നിർദേശമുണ്ടായിട്ടും കോട്ടയം നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷനും ജില്ലാ പൊലീസ് മേധാവി ഓഫിസിനു മുന്നിൽ അഴിഞ്ഞാടി ഗുണ്ട നടന്നിട്ടും പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കുന്നുമില്ലെന്നത് ജില്ലാ പൊലീസിനു നാണക്കേടായി മാറി.

Hot Topics

Related Articles