കോട്ടയം നഗരമധ്യത്തിൽ യുവതിയെ പിൻതുടർന്ന് എസ്‌ഐ ശല്യം ചെയ്ത വിവാദം; എസ്‌ഐയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു രഹസ്യന്വേഷണ വിഭാഗം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; പരാതിയില്ലെന്നു ശല്യം ചെയ്യലിന് ഇരയായ യുവതി

കോട്ടയം: നഗരമധ്യത്തിൽ യുവതിയെ പിൻതുടർന്ന ശല്യം ചെയ്യുകയും, യുവതിയുടെ സഹോദരൻ മർദിക്കുകയും ചെയ്ത എസ്.ഐയ്‌ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ കോട്ടയം വെസ്റ്റ് സിഐ സ്ഥലത്ത് എത്തി സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയും, സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ നിന്നും കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷനിലേയ്ക്കു സ്ഥലം മാറ്റം ലഭിച്ച എസ്‌ഐ അടുത്ത ദിവസം ചുമതല ഏറ്റെടുക്കാനിരിക്കെയാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം ടിബി റോഡിൽ ലക്ഷ്മി സിൽക്ക്‌സിന് മുന്നിലായിരുന്നു സംഭവങ്ങൾ. ദിവസങ്ങളോളമായി യുവതിയെ പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു എസ്‌ഐയെന്നാണ് പരാതി. തുടർന്നു യുവതി വിവരം സഹോദരനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നു ഇന്നലെ സഹോദരൻ യുവതിയ്‌ക്കൊപ്പം സ്ഥലത്ത് എത്തുകയായിരുന്നു. ഈ സമയം ഇത് അറിയാതെ പതിവ് പോലെ യുവതിയെ ശല്യം ചെയ്യാനെത്തിയ എസ്‌ഐയെ സഹോദരൻ മർദിക്കുകയും , വാഹനത്തിന്റെ താക്കോൽ പിടിച്ചു വാങ്ങുകയും ചെയ്തതായാണ് വിവരം. ബഹളം കേട്ട് നാട്ടുകാർ കൂടിയതോടെ എസ്‌ഐ ഓടിരക്ഷപെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗം നടത്തുന്നുമുണ്ട്. ഇതിനിടെ എസ്‌ഐയ്ക്കു വേണ്ടി ഒരു വിഭാഗം രഹസ്യ നീക്കം നടത്തി യുവതിയുമായി ഒത്തു തീർപ്പിൽ എത്തിയതായും വിവരം പുറത്തു വന്നിട്ടുണ്ട്. യുവതി പരാതി നൽകില്ലെന്ന ധാരണയിലാണ് ഒത്തു തീർപ്പുണ്ടാക്കിയത്. തുടർന്ന്, യുവതിയുടെ സഹോദരൻ എസ്‌ഐയ്ക്കു കാറിന്റെ താക്കോൽ തിരികെ നൽകി. ഇന്നലെ രാത്രിയിൽ ഇവിടെ നിന്നും കാർ മാറ്റിയിട്ടുണ്ട്.

ഇതിനിടെ എസ്‌ഐ മുൻപും സമാന രീതിയിലുള്ള വിവാദങ്ങളിൽ കുടുങ്ങിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇദ്ദേഹം മുൻപും വിവാദത്തിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. ഇദ്ദേഹത്തിന് എതിരായി വകുപ്പ് തല നടപടികൾ നേരത്തെ രണ്ടു തവണ എടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ പരാതിയില്ലെങ്കിലും പൊതുസ്ഥലത്ത് യുവതിയോട് മോശമായി പെരുമാറിയതായി വിവരം പുറത്തു വന്നതിനാൽ എസ്‌ഐയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി തീരുമാനം എടുത്തേയ്ക്കുമെന്നാണ് സൂചന. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

Hot Topics

Related Articles