കോട്ടയം ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജ് ചാമ്പ്യന്മാർ

കോട്ടയം : ജില്ലാ പുരുഷ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി ഓവറോൾ കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് ഡോമെനിക് കോളേജ് കാഞ്ഞിരപ്പള്ളിയും രണ്ടാം സ്ഥാനം ബെസേലിയസ് കോളേജ് കോട്ടയവും മൂന്നാം സ്ഥാനം കെ ജി കോളേജ് പാമ്പാടി യും കരസ്ഥമാക്കി.

Advertisements

വനിതാ വിഭാഗത്തിൽ സെന്റ് ഡോമനിക് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാം സ്ഥാനവും ബെസേലിയസ് കോളേജ് കോട്ടയം രണ്ടാം സ്ഥാനവും ബി സി എം കോളേജ് കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരങ്ങൾ കോട്ടയം ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മീറ്റിംഗിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ റോയ് പി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ അർച്ചറി അസോസിയേഷൻ സെക്രട്ടറിയും കിളിരൂർ എസ് എൻ ഡി പി ഹൈ സ്കൂൾ അധ്യാപകനുമായ ഷിജു സി എസ്, ജില്ലാ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി വിഷ്ണു എം ആർ എന്നിവർ ആശംസകൾ അറിയിച്ചു.

Hot Topics

Related Articles