കോട്ടയം : മീനച്ചിലാർ മീനന്തറ യാർ – കൊ ടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയത്തു നടക്കുന്ന പ്രവർത്തനങ്ങൾ കേരളം ഏറ്റെടുക്കുന്ന അനുപമമായ മാതൃകയാണെന്നു മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തെളിച്ചെടുത്ത കൊടൂരാറിൻ്റെ തീരത്ത് കോടിമത ബോട്ടു ജട്ടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി പോളയും മാലിന്യങ്ങളും നിറഞ്ഞ് ഗതാഗതം നിലച്ച കൊടൂരാറ്റിൽ ബോട്ടുഗതാഗതം പുനരാരംഭിക്കാനായത് മികച്ച നേട്ടമാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിഞ്ഞതുൾപ്പടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഇതിനകം ജനകീയ കൂട്ടായ്മ കൈവരിച്ചു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത് തുടരാൻ വിപുലമായ ജനപിന്തുണ നേടാൻ ഇനിയും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ , അഡ്വ.ജോസ് സിറിയക് , ബി ശശികുമാർ , മുഹമ്മദ് സാജിദ്, കെ.എം.സിറാജ്, കെ.സി.ബിജു, കൊടൂർ മേഖലാ കൺവീനർ ബീ ശശികുമാർ , സുനിൽ തോമസ്, നാട്ടകം ബാങ്ക്
പ്രസിഡന്റ് രാജൻ കുട്ടി എന്നിവർ പങ്കെടുത്തു.