വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യം: പിണറായി വിജയൻ; കെ.ജി.ഒ.എ പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

കോട്ടയം : വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചന നിന്ദയിൽ കാര്യങ്ങൾ എത്തിച്ചേർത്തത്. ഇത് ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വർഗീയതയുടെ നിലപാടാണ് ഇത്. എന്നാൽ, കേരളത്തിൽ ലൈസൻസില്ലാതെ എന്തും പറയാനാവില്ലെന്നും വ്യക്തമാണ്. നാവിന് ലൈസൻസില്ലെന്നു കരുതി നമ്മുടെ നാട്ടിൽ എന്തും വിളിച്ച് പറയാമെന്നു കരുതുന്നവർക്ക് എന്തു സംഭവിക്കുമെന്നു അടുത്ത കാലത്ത് കണ്ടു.

Advertisements

ചിലർ ഒന്ന് വിരട്ടാനൊക്കെ നോക്കി. അതൊന്നും ഇവിടെ ചിലവാകില്ല. അവരുടെ പിന്നിൽ ഏത് കൊല കൊമ്പനായാലും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലരൊക്കെ ഏത് തരത്തിലുമുള്ള പിപ്പിടിയുമായി വരികയാണ്. അതുകൊണ്ട് ഇളക്കിക്കളയാമെന്നു കരുതേണ്ട. അതിന് വേറെ ആളെ നോക്കണം. പ്രതിപക്ഷ ഈ വിഷയം ഏറ്റെടുക്കുന്നത് മനസിലാക്കാം. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾ മാധ്യമങ്ങൾ 24 മണിക്കൂറും നൽകുകയാണ്. ഇത് ദുരവസ്ഥയാണ്. എന്തും വിളിച്ച് പറയാമെന്ന നിലപാടാണ് ഇത്തരക്കാർ സ്വീകരിക്കുന്നത്. ഇത് എന്ത് തരം നിലപാടാണെന്നും അദ്ദേഹം ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില പ്രത്യേക തരം വാർത്തകൾക്ക് മാധ്യമങ്ങൾ എത്ര ശതമാനം സ്ഥലമാണ് മാറ്റി വയ്ക്കുന്നത് എന്ന് നോക്കൂ. എത്ര ദൗർഭാഗ്യകരമായ അവസ്ഥയാണ് ഇത്. ഇത് സാധാരണഗതിയിലുള്ള നിങ്ങളുടെ വിശ്വാസ്യതയ്ക്കു ചേർന്നതാണോ എന്ന് പരിശോധിക്കുക. നിങ്ങൾ ഇനിയും ഇവിടെ ഉണ്ടാകേണ്ടവരാണ്. നാം ഉദ്ദേശിക്കുന്നത് ഒരു നവകേരളം സൃഷ്ടിക്കുന്നതിനാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.വി റസൽ സ്വാഗതം പറഞ്ഞു.

എ.ഐഎസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ.ശ്രീകുമാർ, കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി.സി വിനോദ്, സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി കൃഷ്ണൻ, കെ.എസ്.എസ്.പിയു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്‌കുമാർ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ജനറൽ സെക്രട്ടറി ഹരിലാൽ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.വി ദീപക്, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി പി.സുബ്രഹ്മണ്യൻ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം.വിജയകുമാർ, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ടി.വർഗീസ്, എ.കെ.പി.സി.ടി.എ പ്രസിഡന്റ് ജോജി അലക്‌സ്, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ, സ്പാറ്റോ ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ, അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്‌സ് പ്രസിഡന്റ് സുരേഷ് കെ എന്നിവർ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ നന്ദി രേഖപ്പെടുത്തി. അസോസിയേഷൻ സംസ്ഥാന കൗൺസിലർമാരും സമ്മേളന പ്രതിനിധികളും മുൻകാല നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിൽ സംഘടനാ പ്രമേയം ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ അവതരിപ്പിച്ചു. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പി.വി ആർജിത, മധുകരിമ്പിൽ (കാസർകോട്), ഡോ.രശ്മിത കെ.എം (കണ്ണൂർ), ഡോ.അമൽ രാജ്, എസ്.വിശ്വേശ്വരൻ (വയനാട്), ഐശ്വര്യ, ബാലകൃഷ്ണൻ (കോഴിക്കോട്), ഡോ.സീമ പി, ജയരാജ് പുളക്കൽ (മലപ്പുറം), ശ്രീനിവാസൻ സി.എ , ആശാദീപ വി.എസ് (പാലക്കാട്്), ഡോ.എ.എം രൺദീപ്, ബിന്ദു ടി.ജി (തൃശൂർ), കബീർ വി.ഐ (എറണാകുളം), കെ.സെൻകുമാർ, സൈനിമോൾ ജോസഫ് (ഇടുക്കി), ഡോ.ഷേർളി ദിവന്നി, ഷമീർ വി.മുഹമ്മദ് (കോട്ടയം), പ്രേംജിത്ത് ലാൽ , സീനാ കെ (ആലപ്പുഴ), ശ്രീലത ആർ.നായർ, ഉദീഷ് യു (പത്തനംതിട്ട), ഡോ.പ്രീത സ്‌കറിയ (കൊല്ലം), വിഷ്ണുദത്ത് കെ.ജെ, ഡോ.ദിവ്യ എസ്.മോഹനൻ (തിരുവനന്തപുരം നോർത്ത്), സാന്റി എസ്.ആർ, അജിത്ത് എസ് (തിരുവനന്തപുരം സൗത്ത്) എന്നിവർ സംഘടനാ പ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറിയുടെ മറുപടിയ്ക്ക് ശേഷം സംഘടനാ പ്രമേയം അംഗീകരിച്ചു.

Hot Topics

Related Articles