24 മണിക്കൂറും കോട്ടയത്തിന്റെ വികസനത്തിന് വേണ്ടിവാദിക്കുന്ന നേതാവാണ് തിരുവഞ്ചൂർ: ചാണ്ടി ഉമ്മൻ

കോട്ടയം: 24 മണിക്കൂറും കോട്ടയത്തിന്റെ വികസനത്തിന് വേണ്ടി വാദിക്കുന്ന നേതാവാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ചാണ്ടി ഉമ്മൻ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശാസ്ത്രി റോഡിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കഴിഞ്ഞ 10 വർഷമായിട്ട് ഇടതുപക്ഷത്തിന്റെ ഭരണമാണ്. എവിടെയൊക്കെ തിരുവഞ്ചൂർ രാധാകൃഷ്ണനെ തടയാമോ, എവിടെയൊക്കെ വഴി മുടക്കാമോ അവിടെയൊക്കെ വഴി മുടക്കുന്ന സമീപനമാണ് അവർ എടുത്തത്. പുതുപ്പള്ളിയിലും കോട്ടയത്തും ഇടതു സർക്കാരിന് ഒരേ സമീപനമാണ്. കോട്ടയത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ഈ ഇടതു സർക്കാർ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തിന് വേണ്ടി വാദിച്ച് സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന അദ്ദേഹം ഇത്രയും ശ്രമിച്ചിട്ടും ഈ സർക്കാർ കണ്ണുതുറക്കുന്നില്ല. ഈ മണ്ഡലത്തിനോട് മാത്രമമല്ല കോട്ടയം ജില്ലയോടു മുഴുവൻ ഈ സർക്കാരിന് അവഗണനയാണ്. ഈ അവഗണനയിലും അതിനെ അതിജീവിച്ചും എതിർത്തും മറികടന്നുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

എല്ലാ തരത്തിലും വികസനത്തിനെ പിന്നോട്ടടിച്ച സർക്കാരിനെതിരേയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. ശബരിമലയെ കൊള്ളയടിച്ച കാലഘട്ടമാണ് ഈ അഞ്ചു-പത്ത് വർഷക്കാലം. ഇതിനുമുമ്പും ഇടതുപക്ഷ സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. ഒരു സർക്കാരിന്റെ കാലത്തും ഇല്ലാത്ത വിധം അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ കൂട്ടുനിന്ന സർക്കാരാണിത്. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നമ്മൾ ഈ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. പെട്രോൾ ഇല്ല, എൽപിജി ഇല്ല. അതുപോലെതന്നെ റെസ്റ്റോറന്റുകൾ അടക്കുകയാണ്. എന്നാൽ ഈ സാഹചര്യങ്ങളെ മറികടക്കാൻ തക്ക സമീപനമാണ് നമ്മുടെ പ്രവർത്തകർക്കിടയിൽ എവിടെയും കാണാൻ സാധിക്കുന്നത്. അത് കോട്ടയത്തും ദൃശ്യമാകുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഡിസിസി പ്രസിഡൻ്റ് കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യൂസ്, കുഞ്ഞ് ഇല്ലംപള്ളി, പി.എ. സലിം, എം.പി. സന്തോഷ്കുമാർ, മോഹൻ കെ. നായർ, എം.ജി. ശശിദരൻ, ഫറൂക്ക് പാലപ്പറമ്പിൽ, അബ്ദുൽ സലാം, ജയ്സൺ ജോസഫ്, ജോയി ചെട്ടിശേരി, ടി.സി. അരുൺ, സ്റ്റീഫൻ ജേക്കബ്, കെ.വി. ഭാസി, ഫറൂക്ക് പാലപ്പറമ്പിൽ, അസീസ് കുമാരനല്ലുർ, പി.കെ. വൈശാഖ്, ഗൗരി ശങ്കർ, സിബി ജോൺ, എൻ. ജയചന്ദ്രൻ, എസ്.രാജീവ് എന്നിവർ പ്രസം​ഗിച്ചു.

ക്യാപ്….

കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles