‘എറണാകുളം ലോ കോളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം’ : വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

നടനാകുന്നതിനു മുൻപ് യഥാർത്ഥ ജീവിതത്തിൽ വക്കീൽ കുപ്പായം അണിഞ്ഞയാളാണ് മമ്മൂട്ടി. താന്‍ പഠിച്ച ക്ലാസ് റൂമില്‍ നിന്നു കൊണ്ടുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

”എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള് മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്. ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോള്‍ ആയിരുന്നു” എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ലാസ് റൂമിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ‘അല്‍മ മേറ്റര്‍’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

എന്നാല്‍ തന്റെ ക്ലാസ് റൂം കാണിച്ച് സംസാരിച്ചതല്ലാതെ മറ്റൊരു വിവരും വീഡിയോക്കൊപ്പം താരം പങ്കുവച്ചിട്ടില്ല.

Hot Topics

Related Articles