വെയ്റ്റിംഗ് ഷെഡ് ഇല്ല; വെയിലും മഴയുമേറ്റ് യാത്രക്കാർ

പാലാ : കൊഴാ റോഡിലെ പ്രധാന കവലയായ ആണ്ടൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായിട്ട് വർഷം ഒന്ന് കഴിഞ്ഞു. ആണ്ടൂർ, കുടക്കച്ചിറ, പാലക്കാട്ടുമല, നെല്ലിത്താനത്തുമല, അഞ്ചക്കുളം, ഇരുമുഖം തുടങ്ങി നിരവധി പ്രദേശങ്ങളിലെ യാത്രക്കാർ ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. സിപാസ് നഴ്സിംഗ് കോളേജും ഭാരത് പാരാമെഡിക്കൽ കോളേജും ഈ കവലയിൽ തന്നെയാണ്.

ദിവസവും ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പ്‌ ആണ് ആണ്ടൂരിലേത്. നിലവിൽ ഉണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് 2 കൊല്ലം മുമ്പ് ലോറി തട്ടി കേടുപറ്റിയിരുന്നു. തുടർന്ന് പഞ്ചായത്ത്‌ ഇടപെട്ട് പൊളിച്ചു നീക്കി. പുനർനിർമ്മാണം നടത്തേണ്ട കരാറുകാരൻ പണി ഉപേക്ഷിച്ചു പോയിട്ട് മാസങ്ങളായി 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ വെയ്റ്റിങ് ഷെഡ് പണിയാൻ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചെങ്കിലും അത് കടലാസ്സിൽ ഉറങ്ങുകയാണ്. വെയിൽ രൂക്ഷമായതോടെ ആളുകൾ സമീപമുള്ള കട തിണ്ണകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വെയ്റ്റിംഗ് ഷെഡ് അടിയന്തിരമായി പുനഃസ്ഥാപിക്കണം  എന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂചന സമരം നടത്തി. 

മണ്ഡലം പ്രസിഡന്റ്‌ മാർട്ടിൻ പന്നിക്കോട്ട്, അഡ്വ. ജോർജ് പയസ്, കെ വി മാത്യു, ജോസ് ജോസഫ് പി, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, റോബിൻ കരിപ്പാത്ത്, സണ്ണി വടക്കേടം, ഷൈൻ കൈമ്ലേട്ട്, ചന്ദ്രൻ മലയിൽ, ജോ പൂതക്കാട്ടിൽ, മാത്യു, നോബിൾ മുളങ്ങാട്ടിൽ, ജിസ് നെച്ചിമ്യാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.  പഞ്ചായത്ത്‌ സാങ്കേതിക കാരണങ്ങൾ പറഞ് ഇനിയും ഒഴിഞ്ഞുമാറിയാൽ  നിർമ്മാണം പാർട്ടി ഏറ്റെടുക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു

Hot Topics

Related Articles