“ഇന്ത്യൻ ജനത ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ , രാജ്യത്ത് മുസ്ലീം താരങ്ങളോട് അഭിനിവേശമുണ്ട് ” – പഠാൻ വിജയത്തിൽ കങ്കണ

ഇന്ത്യൻ ജനത ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂവെന്നും, മുസ്ലീം താരങ്ങളോട് അഭിനിവേശവുമുണ്ടെന്ന് നടി കങ്കണ . കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് സിനിമ വലിയ വിജയം നേടുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പുതിയ ട്വീറ്റ്.

ഇത് മികച്ച വിശകലനമാണ്. ഈ രാജ്യം എല്ലായ്പോഴും ഖാന്മാരെ സ്നേഹിച്ചിട്ടേയുളളൂ. ചില സമയങ്ങളിൽ ഖാന്മാരെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. കൂടാതെ മുസ്ലീം താരങ്ങളോട് അഭിനിവേശവുമുണ്ട്, അതിനാൽ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാഷിസ്റ്റ് രാജ്യമെന്നും ആക്ഷേപിക്കാനാവില്ല. ഈ ലോകത്ത് ഭാരതം പോലൊരു രാജ്യം എവിടേയും ഉണ്ടാകില്ല- കങ്കണ ട്വീറ്റ് ചെയ്തു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്താന്റെ വിജയ കാരണം അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ്. ‘പത്താന്റെ വിജയത്തില്‍ ഷാറൂഖ് ഖാനും ദീപിക പദുക്കോണിനും അഭിനന്ദനങ്ങൾ. ഇത് തെളിയിക്കുന്നത്. 1) ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപോലെ ഷാറൂഖിനെ സ്‌നേഹിക്കുന്നു, 2) ബഹിഷ്കരണാഹ്വാനം വിവാദങ്ങള്‍ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു, 3) മികച്ച ഇറോട്ടിക് രംഗങ്ങളും സംഗീതവും, 4) ഇന്ത്യയുടെ മതേതരത്വം,’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

പത്താനെകുറിച്ചുള്ള കങ്കണയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പ്രശംസിച്ച് നടി രംഗത്ത് എത്തിയിരുന്നു. ‘പത്താൻ പോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ ലോകത്തെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയും വിധത്തിൽ പരിശ്രമിക്കുമെന്നും’ കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

Hot Topics

Related Articles