റോക്കി ഭായ് രാവണനാകുന്നു ! രാമായണത്തിൽ രാവണനായി ‘റോക്കി ഭായ്’ ?

അടുത്ത പാൻ ഇന്ത്യ ചിത്രത്തിന്റെ പട്ടികയിലേക്ക് സംവിധായകന്‍ നിതീഷ് തിവാരി ഒരുങ്ങുന്ന ഭാരത ഇതിഹാസം രാമായണത്തിൽ ശ്രീരാമനായി വേഷമിടുക രൺബീർ കപൂർ. കെജിഎഫ് നായകന്‍ യാഷ് രാവണനായി എത്താൻ സാധ്യതകൾ ഏറെയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള തിരക്കഥകള്‍ യാഷ് കേള്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മുതല്‍ അഞ്ച് വരെ കഥകളില്‍ യാഷിന് താല്‍പര്യമുണ്ടായിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു കഥയായിരിക്കും യാഷിന്റെ അടുത്ത ചിത്രം. അതില്‍ ഒന്നാണ് രാമായണം. ചിത്രത്തെ കുറിച്ചുള്ള വിശദീകരണത്തില്‍ യാഷ് സംതൃപ്തനെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമായണത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. തന്റെ അടുത്ത ചിത്രമേതെന്ന് അടുത്ത രണ്ട് മാസത്തിനുള്ളില്‍ യാഷ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Hot Topics

Related Articles