പത്തനംതിട്ട ജില്ലാ ആംറെസിലിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്

തിരുവല്ല : പത്തനംതിട്ട ജില്ലാ ആംറെസിലിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല വിജയം ഹെൽത്ത് ക്ലബ്ബിൽ വച്ച് നടന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സി എൻ രാജേഷ് ജില്ലാ പ്രസിഡൻ്റ് പി എസ് അരുൺകുമാറുമായി പഞ്ച പിടിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അധ്യക്ഷനായ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി ശ്രീകുമാർ കൊങ്ങരേട്ട്, വൈസ് പ്രസിഡൻ്റ് മഹേഷ് എം നായർ ജില്ലാ ട്രഷറാർ ജയേഷ് കുമാർ ഇൻ്റർനാഷണൽ റെഫറി നോബി ജെ കെ സംസ്ഥാന റെഫറി സജീഷ് പി വി എന്നിവർ സംസാരിച്ചു. ഫെബ്രുവരി 10, 11, 12 തീയതികളിൽ എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.

Hot Topics

Related Articles