ഹ്രസ്വസിനിമ നിർമ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത്.

Advertisements

‘കൈറ്റ്സ്’ എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകർത്തു. സ്കൂൾ അധ്യാപകരും മറ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും അരമണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കവീക്കുന്നിൻ്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയത്. സ്കൂളിലെ അധ്യാപകനായ ജോബിൻ ആർ തയ്യിൽ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവീധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഐറീന ടോണിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസിൽ പ്രദർശിപ്പിച്ചു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യാതിഥിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലു വർഷം മുമ്പാണ് ഫാ ജോസഫ് വടകര കവീക്കുന്ന് പള്ളിയിൽ ചുമതലയേറ്റത്. തുടർന്നു പള്ളിയോട് ചേർന്ന പ്രദേശത്ത് വൻതോതിൽ കപ്പയും പച്ചക്കറികളും കൃഷി ചെയ്തു വിഷ രഹിത പച്ചക്കറികൾ ജനങ്ങളിൽ എത്തിച്ചു. കുർബാന അർപ്പണത്തിനു ശേഷം മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തേയ്ക്ക് ഇറങ്ങുന്ന അച്ചൻ നാട്ടുകാർക്കു പ്രിയങ്കരനാകുകയും കൃഷിയച്ചൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. സ്കൂളിൻ്റെയും കവീക്കുന്ന് പ്രദേശത്തിൻ്റെയും പുരോഗതിക്കായി പ്രവർത്തനങ്ങൾ നടത്തി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷവും വിശ്രമരഹിതമായി കൃഷിയും മറ്റു പ്രവർത്തനങ്ങളിലും ഫാ വടകര കർമ്മനിരതനായിരുന്നു. കവീക്കുന്നിൽ നിന്നും വിരമിച്ച ഫാ ജോസഫ് വടകര പ്രീസ്റ്റ് ഹോമിലേയ്ക്ക് വിശ്രമജീവിതത്തിനായി പോയത്.

മാണി സി കാപ്പൻ എം എൽ എ ഫാ ജോസഫ് വടകരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹ്രസ്വചിത്രത്തിൻ്റെ പ്രകാശന കർമ്മം നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു. മാർ ജോസഫ് മുകാല, മുനിസിപ്പൽ കൗൺസിലന്മാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജു വരിക്കയാനി, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ജോബിൻ ആർ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles