മന്ത്രിസഭ പുനഃസംഘടന: ‘അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണം’ ; കത്ത് നൽകി കോവൂര്‍ കുഞ്ഞുമോന്‍ ; ഒരേ ആവശ്യവുമായി മറ്റ് എം.എൽ.എമാരും

തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് കത്ത് നല്‍കി. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.

Advertisements

കൂടാതെ മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകളാണെന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.