കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും

കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 11
ന് കൊടിയേറും. 15ന് പള്ളിവേട്ട. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 11 ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്ര. രാത്രി 7ന് തന്ത്രി മണയത്താറ്റില്ലത്ത് അനിൽദിവാകരൻ നമ്പൂതിരിയുടെയും മേൽശാന്തി പൊതിയിൽമന അനൂപ് കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്. കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. 12ന് രാത്രി 7ന് നൃത്യാഞ്ജലി, 13ന് രാത്രി 7ന് കലാമണ്ഡലം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 14ന് രാത്രി 7ന് തിരുവാതിര,
15 ന് ഉത്സവബലി.

Advertisements

രാവിലെ 10.30 മുതൽ ഉത്സവബലിദർശനം
11.30ന് പ്രസാദമൂട്ട്.
രാത്രി 7 ന് തിരുവാതിര കളി .8.30ന് പളളിവേട്ട പുറപ്പാട്, 9.30ന് പള്ളിവേട്ട
എതിരേൽപ്,തുടർന്ന് വലിയവിളക്ക് വലിയകാണിക്ക,
ആറാട്ട് ദിവസമായ 16 ന് രാവിലെ 9 മുതൽ സാന്ദ്ര ലയം ഭക്തി ഗാനമഞ്ജരി.
11.30 ന് തിരുവോണ പൂജ ദർശനം.12 .30 മുതൽ ആറാട്ട് സദ്യ .രാത്രി 7ന് കൊടിയിറക്ക് തുടർന്ന് ആറാട്ട്.
ഉത്സവദിവസങ്ങളിൽ ദിവസവും രാവിലെ 5.30 ന് നിർമാല്യ ദർശനം, വൈകിട്ട് ,6.30 ന് ദീപാരാധന 8ന് ശ്രീഭൂതബലി, വിളക്ക് എന്നിവ നടക്കും.

Hot Topics

Related Articles