കോഴഞ്ചേരി തെക്കേമലയിൽ കാറിടിച്ച് യുവാവ് മരിച്ചു: മരിച്ചത് ഇലവുംതിട്ട സ്വദേശി

കോഴഞ്ചേരി: കോഴഞ്ചേരി തെക്കേമലയിൽ കാൽനട യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട കുഴിക്കുംമൂടിയിൽ ഡാനി തോമസാണ്(26) അപകടത്തിൽ മരിച്ചത്. നവംബർ 29 ന് ശനിയാഴ്ച്ച രാത്രി പത്ത്‌ നാല്പതിനായിരുന്നു സംഭവം. തെക്കേമല ജംഗ്ഷനിൽ ബസ്സിറങ്ങി കോഴഞ്ചേരിയിലേക്ക് വലതു വശത്തുകൂടി നടക്കുകയായിരുന്ന ഡാനിയെ ടിബി ജംഗ്ഷനിൽ വെച്ച് പിറകിലൂടെ വളരെ അലക്ഷ്യം ആയി എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ചു തെറിപ്പിച്ചു ശേഷം വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. സ്ഥലത്ത് 15 മിനിറ്റിലധികം കിടന്ന ഇയ്യാളെ അയ്യപ്പഭക്തർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാവിലെ നാല് മണിയോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ പരിക്കാണ് മരണകാരണം.വളരെ അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരിൽ പുറമറ്റം സ്വദേശി ഡ്രൈവർ അലൻ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു(26) ജാമ്യത്തിൽ വിട്ടു.

Advertisements

Hot Topics

Related Articles