അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടത്തി

കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും, ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സുകളും സംഘടിപ്പിച്ചു. ഭാഗികമായി തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരമായിരുന്നു പരിപാടികൾ. ആറൻമുള പോലീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ കോഴഞ്ചേരി എംജി എം മുത്തൂറ്റ് ആശുപത്രിയുമായി ചേർന്നാണ് തെക്കേമല എംജിഎം ആഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും , ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.

Advertisements

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ ഉത്ഘാടനം ചെയ്തു. ആറന്മുള പോലീസ് ഇൻസ്പെക്ടർ സി കെ മനോജ്, പത്തനംതിട്ട ഇൻസ്പെക്ടർ ജിബു ജോൺ , മുത്തൂറ്റ് എംജിഎം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ക്യാപ്റ്റൻ ജെ സി ജോസഫ് , ഡോ. ദിവ്യാ റോയി, എസ് ഐമാരായ അലോഷ്യസ്, അഖിൽ, ഹരീന്ദ്രൻ നായർ , സജു പി ജോർജ്, ജോൺസൺ. എഎസ്ഐ മാരായ അജി, വിനോദ്, നെപോളിയൻ , സജീഫ് ഖാൻ, എസ് സിപിഒ മാരായ നാസർ, ഹരികൃഷ്ണൻ, സിപിഓ മാരായ അനിലേഷ്, താജുദ്ദീൻ, അതിഥി തൊഴിലാളികളുടെ ചുമതലയുള്ള സിപിഓ സാവന്ത്, ഹരികൃഷ്ണൻ, ജിതിൻ ഗബ്രിയേൽ, രാജഗോപാൽ, ബിനു പി ബി, ഗിരീഷ്, മുബാറക്ക് , സുജിത്ത്, ഫൈസൽ , ഹോം ഗാർഡുമാരായ സാബു , അനിൽ, സ്പെഷ്യൽ പോലീസ് ഓഫീസർമാർ തുടങ്ങിയവരും 550 ഓളം അതിഥി തൊഴിലാളികളും , തൊഴിൽ ദാതാക്കളും , താമസസ്ഥലഉടമകളും, ആഡിറ്റോറിയത്തിന്റെ ചുമതലയുള്ള ഫാ. ഡോ. തോംസൺ റോബി, മുത്തൂറ്റ് എംജിഎം ആശുപത്രിയിലെ ഇരുപതോളം പേർ ഉൾപ്പെട്ട മെഡിക്കൽ സംഘവും പരിപാടിയിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരീഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു . ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 50 അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകി, മുഴുവൻ അതിഥി തൊഴിലാളികൾക്കും 2023 ജനുവരി ഒന്നു മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. താമസ സൗകര്യം ഒരുക്കുന്നവരും, തൊഴിൽ ദാതാക്കളും തൊഴിലാളികളുടെ വിവരങ്ങൾ ഇതിലേക്കായി തയ്യാറാക്കിയ ഓൺലൈൻ ഫോമിൽ പൂരിപ്പിച്ച് നൽകുന്ന മുറയ്ക്കാവും പിന്നീട് രേഖകൾ പരിശോധിച്ചു തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുക. രണ്ടായിരത്തോളം വരുന്ന ഇവരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും ആറന്മുള പോലീസ് സ്വീകരിച്ചു.

കീഴ്‌വായ്‌പ്പൂർ പോലീസും തിരുവല്ല ടി എം എം ആശുപത്രിയും ചേർന്ന് മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടത്തി. ഇവരുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പരിപാടികൾ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ ഉത്ഘാടനം ചെയ്തു. 150 ഓളം അതിഥി തൊഴിലാളികൾ പങ്കെടുത്തു. കേണൽ ഡോ. ഡെന്നിസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ അൻസിം, ഷഫീക്, സനിൽ, ശരണ്യ, അരുൺ, ശ്രീദേവി കുഞ്ഞമ്മ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

Hot Topics

Related Articles