കോഴിക്കോട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു; കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: ആംബുലൻസ് ഇടിച്ച്‌ കാല്‍നട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലില്‍ മുഹമ്മദ് സഹല്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിന് സമീപത്ത് കൂടി നടക്കുകയായിരുന്നു സഹല്‍. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശില്‍ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു.

Advertisements

Hot Topics

Related Articles