ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഗാർഹിക പീഡനം മൂലമെന്ന് പരാതി; ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് പരാതി. തിങ്കളാഴ്ച രാത്രിയാണ് കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

Advertisements

ഭർതൃമാതാവിൻ്റെയും ഭർതൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃവീട്ടിൽ വച്ച് ഷെബിനയെ ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടു. കുടുംബം എടച്ചേരി പൊലീസിൽ പരാതി നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേനാൾ ആണ് ഷെബിന ഭർതൃ വീട്ടിലെത്തിയത്.

Hot Topics

Related Articles