വയനാട് : കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയെ പ്രതീക്ഷിച്ച നിലയില്‍ എത്തിക്കാനായില്ലെന്ന് കെ സുധാകരന്‍. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത് സംഘടനയെ ദുര്‍ബലമാക്കി. അക്കൗണ്ടബിലിറ്റി ഇല്ലാത്ത സംവിധാനം മാറണമെന്നും അദ്ദേഹം പറഞ്ഞു.വയനാട് ബത്തേരിയില്‍ നടക്കുന്ന കെപിസിസി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
കെപിസിസി പ്രസിഡന്റായി രണ്ട് വര്‍ഷം പിന്നിട്ടു. വ്യക്തിപരമായി സംഘടനയെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായി. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് പുതിയ രൂപം വരുമായിരുന്നു. അതിനോട് സഹകരിക്കാത്തവരുണ്ട് അവര്‍ സഹകരിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.