കുറവിലങ്ങാട് : നാമജപമന്ത്രങ്ങൾ മുഖരിതമായ അന്തരീക്ഷത്തിൽ കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിനു വേദിയുണർന്നു.
ഗുരുവായൂർ മുൻ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ദീപം തെളിച്ചതോടെയാണ് സംഗീതാമൃതം പെയ്തിറങ്ങിതുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ ദിവസവും വൈകുന്നേരം 6.45ന് നവരാത്രി മണ്ഡപത്തിലാണ് സംഗീതോത്സവം.
16ന് അദ്രജിത്ത് കൃഷ്ണൻ,
17ന് വൈക്കം ഗിരീഷ് വർമ ,
18ന് ബിജു മൂന്നാനിപ്പള്ളി,
19ന് സൂരജ് ലാൽ പൊൻകുന്നം എന്നിവർ സംഗീതസദസ്സ് അവതരിപ്പിക്കും.
20ന് എൻ. രമാദേവിയുടെ വീണക്കച്ചേരി. തുടർന്ന് ബ്രഹ്‌മമംഗലം അനിൽകുമാറിന്റെ സംഗീതസദസ്സ്.
21ന് ഷിബു കെ. രാജിന്റെ സംഗീതസദസ്സ്.
22ന് കോട്ടയം ദേവി നന്ദനയുടെ വീണക്കച്ചേരി. 23ന് ജയതി കൃഷ്ണയുടെ സംഗീതസദസ്സ്.
കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ നോട്ടിസ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പണിക്കർ പ്രകാശനം ചെയ്തു.