കൊച്ചി: കൊച്ചിയില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ സ്വദേശി സാബു അറസ്റ്റില്‍. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ വച്ച് ഉച്ചയ്ക്കായിരുന്നു സംഭവം.
Advertisements
ബസിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതിക്കെതിരെ സ്ത്രീപീഡന വിരുദ്ധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.


