താമരശേരിയിൽ വിനോദസഞ്ചാര സംഘത്തിന് നേരെ ആക്രണം; നാലു പേർ പിടിയിൽ 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം നടത്തിയ നാല് പേര്‍ പിടിയില്‍. ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. സംഭവത്തില്‍ കൈതപ്പൊയില്‍ സ്വദേശികളായ അജ്മല്‍, ഷാജഹാന്‍, ആശിഖ്, ആശിഖ് അബ്ദുറസാഖ് എന്നിവരെ പിടികൂടി. വയനാട്ടിലേക്ക് വിനോദയാത്രക്കായാണ് 42 അംഗ സംഘം പോയത്. വയനാട്ടില്‍ നിന്ന് മടങ്ങുന്ന വഴി ഒരു കാറില്‍ ബസ് ചെറുതായി ഉരസിയിരുന്നു. പിന്നീട് അടിവാരത്തെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യാത്രക്കാരെ ആക്രമിച്ചത്. ഇതില്‍ നാലുപേര്‍ മാത്രമാണ് പിടിയിലായത്. ഒരാള്‍ ഒളിവിലാണ്.

Advertisements

അക്രമി സംഘത്തിലെ ആളുകള്‍ വണ്ടിയില്‍ അക്രിച്ച്‌ കയറുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന് ബസിലെ യാത്രക്കാരി പറഞ്ഞു. ഫോണ്‍ ഇതുവരെ തിരിച്ചു കിട്ടിയില്ലെന്നും തന്റെ മകന്റെ കാല്‍ പിടിച്ചു വലച്ചെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളടങ്ങുന്ന യാത്രക്കാരെയാണ് ആക്രമിച്ചതെന്നും പുരുഷന്മാരുടെ മുണ്ട് പിടിച്ചു പറിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസമില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയില്‍നിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നല്‍കിയ ബോറ, ഉടൻ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. പാർട്ടിയില്‍ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തില്‍ ആരോപിക്കുന്നത്. 2021 മുതല്‍ 25 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവില്‍ ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. കോണ്‍ഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയില്‍ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.

Hot Topics

Related Articles