കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലോ ഫ്ളോർ ബസിന്റെ ഡ്രൈവർക്ക് നേരെ അതിക്രമം: യാത്രക്കാരൻ ഡ്രൈവർ ചവിട്ടി വീഴ്ത്തി

കെ.എസ്.ആർ.ടി.സി
ബസ് സ്റ്റാൻഡിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻസിൽ ലോ ഫ്‌ളോർ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡ്രൈവറെ ചവിട്ടി വീഴ്ത്തി. കെ.എസ്.ആർ.ടി.സി ഡ്രൈവർ സേവ്യർ ജെയ്മോനെയാണ് യാത്രക്കാരൻ ചവിട്ടി വീഴ്ത്തിയത്.

Advertisements

ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് പോകുകയായിരുന്ന കെ.എസ്. ആർ.ടി.സി ലോ ഫ്ളോർ ബസിന്റെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ബസ് കോട്ടയത്ത് എത്തിയത്. തുടർന്ന് , ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ശേഷം ജീവനക്കാരും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം മടങ്ങിയെത്തിയ ജീവനക്കാർ ബസിൽ കയറിയിരുന്നപ്പോൾ ജീവനക്കാരുമായി തർക്കം തുടങ്ങി. ഇതിനിടെ യാത്രക്കാരിൽ ഒരാൾ ബസ് ഡ്രൈവറെ ചവിട്ടുകയായിരുന്നു. തുടർന്ന്, സംഘർഷം രൂക്ഷമായി. ഇതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് , ഡ്രൈവറെ ചവിട്ടിയ ആളെ കസ്റ്റഡിയിൽ എടുത്തു. സംഘർഷം തുടരുകയാണ് സ്ഥലത്ത്.

Hot Topics

Related Articles