കോട്ടയം : കെ. എസ്. ടി. എ കോട്ടയം ജില്ലാ പഠനക്യാമ്പ് തെള്ളകം പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. മെയ് 16,17 തിയതികളിൽ നടക്കുന്ന ക്യാമ്പ് മുൻ തുറമുഖ- ദേവസ്വം സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘടനം ചെയ്തു. സർഗ്ഗാത്മക സംഘടന പ്രവർത്തനം (എം.എ അരുൺ കുമാർ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ്) നവമാധ്യമവും കേരളവും ( പി. പ്രവീൺ കുമാർ നവമാധ്യമപ്രവർത്തകൻ) മതം, മനുഷ്യൻ, സംസ്ക്കാരം (അഡ്വ സുധീഷ് വെൺപാല ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം) മാനവ മുന്നേറ്റ ചരിത്രം (അഡ്വ.കെ അനിൽകുമാർ ) എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. ജാസ്മിൻ പി . എ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ടി.രാജേഷ് സ്വാഗതവും, ബിറ്റു പി ജേക്കബ് നന്ദിയും രേഖപ്പെടുത്തി. എം.എ അരുൺ കുമാർ, വി.കെ. ഷിബു എന്നിവർ സംസാരിച്ചു. പഠനക്യാമ്പിന് ജില്ലാ ഭാരവാഹികളായ കെ രാജ്കുമാർ, ആർ ധർമ്മകീർത്തി, പി.ആർ പ്രവീൺ, റീമ വി കുരുവിള, കെ. പ്രകാശൻ, സനു. എസ്, പി.ബിന്ദു, അനീഷ് ഐസക്ക് എന്നിവർ നേതൃത്വം നല്കുന്നു.
കെ. എസ്.ടി.എ – കോട്ടയം ജില്ലാ പഠനക്യാമ്പ് ആരംഭിച്ചു


