തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ശമ്പളം നല്‍കുന്നതിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയ്ക്ക് പുറമെ ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്യുന്നത്. ഇന്ന് വൈകുന്നേരത്തോടെയോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം തുടങ്ങുമെന്നാണ് അറിയിപ്പ്. ശമ്പള വിതരണം നാളെ കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ബുധനാഴ്ചയോടെ ശമ്പള വിതരണം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യം ശമ്പളം ലഭിക്കുക ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗങ്ങള്‍ക്കായിരിക്കും.
അതേസമയം, ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാനേജ്‌മെന്റ നടത്തുന്ന ചര്‍ച്ചയില്‍ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്.