പാലാ : കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ വർക്കർ ബിജുമോൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ സമരം മൂന്നാം ഘട്ടത്തിലേയ്ക്ക്, വിഷയത്തിൽ ഉത്തരവാദിയായ പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വൈദ്യുതി തൊഴിലാളികളുടെ സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
സി ഐ ടി യു , ഐ.എൻ.ടി.യു.സി , എ.ഐ, ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ കെ എസ് ഇ ബി തൊഴിലാളികൾ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് റ്റി ആർ രഘുനാഥൻ സമരം ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി മരങ്ങാട്ടുപള്ളി സെക്ഷനിലെ തൊഴിലാളിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കെ എസ് ഇ ബി പാലാ ഡിവിഷന് കീഴിലെ കരാർ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കുക, നിരന്തരം കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കെ എസ് ഇ ബി പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നിയമനടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നാണ് സമരസമിതി നേതാക്കൾ അറിയിച്ചിട്ടുള്ളത്. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ. എം ബി പ്രസാദ് അധ്യക്ഷൻ ആയ യോഗത്തിൽ കെ എസ് ഇ ബി ഡബ്യു എ , സി ഐ ടി യു സംസ്ഥാന ഭാരവാഹി അരുൺ ദാസ് പ്രസംഗിച്ചു.
കെ.പി. ഡബ്യു സി ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി മാത്യു ഇ.ജെ. എ ഐ ടി യു സി ഡിവിഷൻ സെക്രട്ടറി റോബിൻ ജേക്കബ്, കെ എസ് ഇ ബി ഡബ്യു എ
സംസ്ഥാന ഭാരവാഹികളായ ഉദയകുമാർ കെ ബി, റെജി മത്തായി, സി ഐ റ്റി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു, ഏരിയ പ്രസിഡന്റ്‌ജോയ് കുഴിപ്പാല ഉൾപ്പടെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു.