പത്തനംതിട്ട : ഉമ്മൻ ചാണ്ടിയെ കെ.എസ്.യു പ്രവർത്തകർ മാതൃകയാക്കണമെന്ന് ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് ഒരു പറ നെല്ല് എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ മാനം നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടി.സമൂഹത്തോടുള്ള രാഷ്ട്രീയ പ്രവർത്തകരുടെ കടപ്പാട് പ്രവൃത്തിയിലൂടെ അദ്ദേഹം കാണിച്ചു തന്നു.തന്റെ മുന്നിൽ വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ സത്യസന്ധതയും, നീതിയും പുലർത്തിയ നേതാവ് കുടിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, കെപിസിസി സെക്രട്ടറിമാരായ അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റുമാരായ സോണി എം ജോസ്, അൻസർ മുഹമ്മദ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ട്മണ്ണിൽ, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, കെ ജാസിംകുട്ടി,റെന്നീസ് മുഹമ്മദ്,ഷാജി കുളനട,കെ.എസ്.യു ഭാരവാഹികളായ റിജോ തോപ്പിൽ, നേജോ മെഴുവേലി, ജോമി വർഗീസ്, തദാഗത് ബി.കെ തുടങ്ങിയവർ പ്രസംഗിച്ചു.