കണ്ണൂർ: കുടിയാന്മലയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി വില്പന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കള്‍ പിടിയില്‍.
ബൈക്കില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി കായലം പാറമിഡിലാക്കയത്തെ പാറക്കല്‍ ഹൗസില്‍ ജസ്റ്റിന്‍ മാത്യു (23), കായലംപാറമണ്ണംക്കുണ്ട് സ്വദേശി പുല്‍ത്തകിടിയില്‍ ജോബിന്‍ ജോസഫ് (22) എന്നിവരെയാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ.എന്‍.ജെ.ജോസ്, എ. എസ്.ഐ.അബ്ദുള്‍ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാബിര്‍, സുഭാഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കായലംപാറമണ്ണംകുണ്ട് മിഡിലാക്കയം റോഡ് ജംങ്ക്ഷനില്‍ വെച്ച് കെ.എല്‍.59. വൈ. 7768 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 2.9 ഗ്രാം എം.ഡി.എം.എയുമായി പ്രതികള്‍ അറസ്റ്റിലായത്.
മലയോര മേഖലയില്‍ പ്പെട്ട കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിംഗ് കോളേജ് പരിസരം, ചേപ്പറമ്പ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ നാര്‍കോട്ടിക് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് കുടിയാന്മല പോലീസുമായി ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സര്‍ജറി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരുന്നയാളാണ് പിടിയിലായ ജസ്റ്റിന്‍ മാത്യു. പോലീസ് വിശദമായിചോദ്യം ചെയ്തതില്‍ മംഗലാപുരത്തു നിന്നുമാണ് ലഹരിമരുന്ന് വാങ്ങി വില്‍പനക്കായിനാട്ടിലെത്തിക്കുന്നതെന്നും മലയോരമേഖലയില്‍ എം.ഡി.എം.എ. ഉള്‍പ്പെടെ യുള്ള മാരക ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
എം.ഡി.എം.എയുമായി രണ്ടു പേര്‍ അറസ്റ്റില്‍
Advertisements