കുമരകം ചങ്ങാതിക്കൂട്ടം വാർഷികത്തിൽ ദേശീയ ഡ്രാഗൺ ബോട്ട് റേസ് താരങ്ങളെ ആദരിച്ചു 

കുമരകം.  ചങ്ങാതിക്കൂട്ടം കുമരകം സംഘടിപ്പിച്ച വാർഷിക സമ്മേളന പരിപാടിയോടനുബന്ധിച്ച് തായ്ലൻഡിൽ വച്ച് നടന്ന അന്തർദേശീയ ഡ്രാഗൺ ബോട്ട് റെയ്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ കായിക താരങ്ങളെ ആദരിച്ചു. കുമരകം സ്വദേശികളായ ഷിബു PM, അജീഷ് അനിയൻ, ദീപക് കെ. പൊന്നപ്പൻ , അഖിൽ കുമാർ ,

Advertisements

എന്നീ താരങ്ങളാണ് ഡ്രാഗൺ ബോട്ട് റേസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയവർ  . ഉയർന്ന മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് വി.ജി അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ കെ. സ്വഗതവും ട്രഷറർ നിഫി ജേക്കബ് നന്ദിയും പറഞ്ഞു. കുമരകം ചങ്ങാതികൂട്ടത്തിന്റെ പുതിയ ഭാരവാഹികളായി രാജേഷ് കെ.ആർ (സെക്രട്ടറി ) രഞ്ജിത്ത് കെ.ടി (പ്രസിഡന്റ് )

പ്രമോദ് പി.ഡി (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles