കോട്ടയം കുമാരനല്ലൂരിൽ വ്യവസായിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവൻ ഒടുക്കിയെന്ന് സംശയം

കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ വ്യവസായിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുമാരനെല്ലൂരിൽ പച്ചക്കറി കട നടത്തുകയായിരുന്ന പെരുമ്പായിക്കാട് സ്വദേശി ശിവപ്രസാദ്(40)നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അടിച്ചിറ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ് തട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു എന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles