കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം 2025 ഡിസംബർ 23ന്

കുമരകം:  കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം  2025 ഡിസംബർ 23 ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കുന്നു. കുമരകം വള്ളാറ സെൻ്റ് ജോൺസ് പുത്തൻപള്ളി വികാരി റവ: ഫാദർ ഫിലിപ്പ് കാരിശ്ശേരിങ്കൽ ക്രിസ്തുമസ് – ന്യൂഇയർ സന്ദേശം നൽകും.

Advertisements

കലാഭവൻ പ്രസിഡൻ്റ്  എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം  കെ. ജി ബിനു, കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ, കലാഭവൻ സെക്രട്ടറി  എസ് ഡി പ്രേംജി,  വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര, എന്നിവർ സംസാരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരോൾ ഗാനങ്ങൾ, സ്നേഹസമ്മാനം, കേക്ക് മുറിക്കൽ എന്നിവ ആഘോഷത്തിൻ്റെ ഭാഗമാക്കും.

Hot Topics

Related Articles