കുപ്പായം മാറുന്ന പോലെ മുന്നണി മാറില്ല കോയ; ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകo: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ പേരിൽ മുന്നണി മാറിയ ചരിത്രം മുസ്ലിം ലീഗിനില്ല. പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗ് ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Advertisements

മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്, അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരനെയും വി മുരളീധരനെയും പുകഴ്ത്തിയ പിവി അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായമാണ്. വഹാബ് വിശദീകരണം നൽകിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Hot Topics

Related Articles