കുറവിലങ്ങാട് കോഴാ നരസിംഹസ്വാമി ക്ഷേത്ര ഉൽസവം മാർച്ച് മൂന്ന് മുതൽ 

കുറവിലങ്ങാട് : കോഴാ ശ്രീനരസിംഹ ക്ഷേത്രത്തിൽ മാർച്ച് 3ന് ഞയറാഴ്ച്ച ഉത്സവം കൊടിയേറും. 7ന് പള്ളിവേട്ട. 8ന് ആറാട്ടോടെ സമാപിക്കും.

Advertisements

ഞായറാഴ്ച വൈകിട്ട് 5.00ന് കൊടിക്കൂറ ഘോഷയാത്ര, രാത്രി 7.00ന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയും മേൽശാന്തി പൊതിയിൽമന അനൂപ് കേശവൻ നമ്പൂതിരിയും ചേർന്ന് കൊടിയേറ്റും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

7.30ന് പഞ്ചവാദ്യം – കലാപീഠം രതീഷും സംഘവും, അന്നദാനം,

8.00ന് നൃത്തസന്ധ്യ-മണ്ണക്കനാട് ശ്രീദുർഗ നൃത്തകലാലയം.

4മുതൽ 7വരെ തീയതികളിൽ ഉത്സവബലി. രാവിലെ 10.30ന് ഉത്സവബലിദർശനം, ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 11.30ന് പ്രസാദമൂട്ട്, രാത്രി 7.00ന് കലാപരിപാടികൾ. മാർച്ച് 4 തിങ്കളാഴ്ച കൈകൊട്ടിക്കളി, തിരുവാതിരകളി.  മാർച്ച് 5 ചൊവ്വാഴ്ച തിരുവാതിരകളി, 7.45-ന് ഓട്ടൻതുള്ളൽ.  മാർച്ച് 6 ബുധനാഴ്ച ഗാനമേള – പാലാ സൂപ്പർ ബീറ്റ്‌സ്, മാർച്ച് 7 വ്യാഴാഴ്ച നൃത്തസന്ധ്യ, 7.30ന് ഭക്തിഗാനമേള, 8.30-ന് പള്ളിവേട്ട പുറപ്പാട്, 9.30ന് പള്ളിവേട്ട എതിരേൽപ്പ്, വലിയവിളക്ക്, വലിയകാണിക്ക.           ആറാട്ടുദിനമായ മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 9.00ന് നാമജപലഹരി -പരബ്രഹ്മ ഭജൻസ് ഓച്ചിറ, 11.30ന് തിരുവോണപൂജ ദർശനം, 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 5.00ന് കോഴാ ശ്രീനാരായണ പ്രാർത്ഥനാമന്ദിരത്തിൽനിന്ന്‌ ആറാട്ട് വിളക്ക് ഘോഷയാത്ര, 7.00ന് കൊടിയിറക്ക്, തുടർന്ന് ആറാട്ട്.

Hot Topics

Related Articles