കുറവിലങ്ങാട്  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവരെ ആദരിച്ചു

കുറവിലങ്ങാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തൊണ്ണൂറ്റിനാല് വിദ്യാര്‍ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി ഭാരത് മാതാ കോളജ് ആദരിച്ചു.  സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.   ഭാരത് മാതാ കോളജ് ഡയറക്ടര്‍ ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു.  ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ എ പ്ലസ് നേടിയവരെ ആദരിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വാര്‍ഡ് മെമ്പര്‍ ജോയ്‌സ് അലക്‌സ്, കടപ്ലാമറ്റം പഞ്ചായത്ത് മെമ്പര്‍ ജാന്‍സി തോനാശേരില്‍, കുറവിലങ്ങാട് ഇടവക ജനറല്‍ ലീഡര്‍ സുനില്‍ ജോസഫ്, മരിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബിജു താന്നിക്കത്തറപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.

Hot Topics

Related Articles