കുറിച്ചി: അദ്വൈതവിദ്യാശ്രമത്തിൽ ശ്രീനാരായണ കൺവൻഷൻ സെപ്റ്റംബർ 17 ന് നടക്കും. അദ്വൈത വിദ്യാശ്രമം ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുന്ന കൺവൻഷൻ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അധ്യക്ഷത വഹിക്കും. ചടങ്ങുകളുടെ ഭാഗമായി ശ്രീനായണ ഗുരുദേവ കൃതികളുടെ ശാസ്ത്രീയ സംഗീതാവിഷ്‌കാരം നടക്കും. ഡോ.മണക്കാല ഗോപാലകൃഷ്ണനും സംഘവും ആവതരണം നടത്തും. കുറിച്ചി കെ.എൻ.എം പബ്ലിക്ക് ലൈബ്രറിയാണ് പരിപാടിയുടെ സംഘാടകർ.
Advertisements