തൃശൂർ : കുട്ടനെല്ലൂർ സഹകരണ തട്ടിപ്പ് കേസില്‍ നടപടിയുമായി സിപിഎം. ഒല്ലൂർ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്ഐ നേതാവ് റിക്സണ് പ്രിൻസ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും. 32 കോടി രൂപയുടെ തട്ടിപ്പില്‍ കുട്ടനെല്ലൂർ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements
തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്റെ പ്രസിഡൻ്റായിരുന്നു റിക്സണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.