പുതുപ്പള്ളി ചാരിറ്റി ക്ലബ് ആശയവേദി സംവാദ സദസ്സിൽ എംജി യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് റിട്ട ഡയറക്ടർ കുര്യൻ കെ തോമസ് കൂട്ടിന്റെ നാനാർത്ഥങ്ങൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു. മോഡറേറ്റർ ജോൺസൺ വിട്ടുവള്ളി, ചാരിറ്റി ക്ലബ് സെക്രട്ടറി എൻ രാധാകൃഷ്ണൻ എന്നിവർ സമീപം
Advertisements
പുതുപ്പള്ളി : ചാരിറ്റബിൾ ക്ലബ്ബ് ആശയവേദി കൂട്ടിന്റെ നാനാർത്ഥങ്ങൾ എന്ന വിഷയത്തിൽ ആശയ സംവാദം നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരവിനല്ലൂർ പാഡി ഡെവലപ്മെന്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി കുര്യൻ കെ തോമസ് വിഷയം അവതരിപ്പിച്ചു.
എഴുത്തുകാരൻ ജോൺസൺ വെട്ടുവള്ളി മോഡറേറ്ററായിരുന്ന സംവാദത്തിൽ പ്രൊഫ ഗോപി പുഞ്ചമൺ, ജോസ് കണ്ടത്തിൽ, ഐസക്ക് വട്ടവേലി, സക്കറിയ കുര്യൻ, സെക്രട്ടറി എൻ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.


