കുവൈറ്റില്‍ വാഹനാപകടം: 7 ഇന്ത്യാക്കാര്‍ മരിച്ചു, രണ്ട് മലയാളികളടക്കം നാല് പേര്‍ക്ക് പരിക്ക് ; അപകടം രാത്രി ഷിഫ്റ്റില്‍ ജോലിചെയ്ത് മടങ്ങവേ

കുവൈത്ത് : കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യൻ പ്രവാസികള്‍ മരിച്ചു. രണ്ടു മലയാളികള്‍ അടക്കം നാല് പേർക്ക് പരിക്കേറ്റു.കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. മരിച്ചവർ ബീഹാർ, തമിഴ്നാട് സ്വദേശികളാണ്. പ്രാദേശിക കമ്ബനിയിലെ തൊഴിലാളികളായ ഇവർ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 7 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അബ്ദുല്ല അല്‍ മുബാറക് ഏരിയയ്‌ക്ക് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാനിന്റെ പുറകെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് പാലത്തില്‍ ഇടിക്കുകയുമായിരുന്നു.അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.

Advertisements

Hot Topics

Related Articles