ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ദില്ലി : ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച്‌ നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യം ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും തുടർന്ന് നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.

Advertisements

Hot Topics

Related Articles