ലോക പുകവലി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനം എന്നിവയോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രചാരണത്തിന് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി. മെയ് 31 പുകവലി വിരുദ്ധ ദിനം മുതൽ ജൂൺ 26 ലഹരിവിരുദ്ധ ദിനം വരെ നീണ്ടു നിൽക്കുന്ന പ്രചാരണത്തിൻ്റെ പോസ്റ്റർ പ്രകാശനം പെരുവന്താനം പോലീസ് സ്റ്റഷനിൽവെച്ച് സി ഐ ജയപ്രകാശ് പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി എന്നിവർ നിർവഹിച്ചു . ലോക പുകവലി രഹിത ദിനത്തോടനുബന്ധിച്ച് പെരുവന്താനം പഞ്ചായത്ത് സാഗി പദ്ധതിയുടെ ഭാഗമായി കേരള പോലീസിൻ്റെ മുക്തി പദ്ധതിയുമായി സഹകരിച്ച് കൊണ്ടാണ് ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ഈ പ്രചാരണത്തിൽ യുവജന കൂട്ടായ്മകൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് സ്റ്റുഡൻ്റ്സ് പോലീസ് ഗ്രൂപ്പുകളുടെ രൂപീകരണം ലഹരി വിരുദ്ധ ബോധവൽകരണം ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. യുവജനങ്ങളിൽ വളർന്ന വരുന്ന ലഹരി ഉപയോഗ പ്രവണതകളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ഇത്തരം സംരഭങ്ങളിലൂടെ സാധിക്കും എന്ന് പെരുവന്താനം സി ഐ ജയപ്രകാശ് പ്രത്യാശ പ്രകടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം പി യുടെ സാഗി പദ്ധതിയുടെ ഭാഗമായി ഇത്തരം സാമൂഹിക പ്രശ്നങ്ങളെ നേരിടാൻ പഞ്ചായത്ത് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകും എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി പറഞ്ഞു. പഞ്ചായത്ത് സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ യൂത്ത് കോർഡിനേ്റർ മനു വ്യാവസായിക വകുപ്പ് ഇൻ്റെർൻ ജോജി പെരുവന്താനം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.