തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്‌ളീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയായ കെ.ടി.ഡി.സി ജീവനക്കാരൻ അറസ്റ്റിൽ; വീഡിയോ പ്രചരിപ്പിച്ച അഞ്ഞൂറിലേറെപ്പേർ നിരീക്ഷണത്തിൽ

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെപ്പേരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വലിയ തോലിൽ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ വീഡിയോ ഷെയർ ചെയ്തവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisements

പാലക്കാട് സ്വദേശിയും കെ.ടി.ഡി.സി ജീവനക്കാരനുമായ ശിവദാസനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണ് ഇയാൾ എന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഇവർ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായരുന്നു. ദൃശ്യങ്ങൾ വിവധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവർ. ഇവരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. എൽ.ഡി.എഫ്. നേതൃത്വത്തിന്റെ പരാതിയിൽ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് ശേഷമാണ് സൈബർ പൊലീസ് വിശദമായ അന്വേഷണം നടത്തിയത്

Hot Topics

Related Articles