ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയിലേയ്ക്ക്

ന്യൂഡൽഹി : ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ ബള്‍ഗേറിയ. ബള്‍ഗേറിയൻ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനിയായ നോർട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടർന്നാണ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. വയനാട് മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരത്വമുള്ള റിൻസണ്‍ ജോസിന്റെ കമ്പനിയാണിതെന്നാണ് റിപ്പോർട്ട്.

Advertisements

ലിങ്ക്ഡിൻ അക്കൗണ്ടില്‍ ഡിജിറ്റല്‍ മേഖലയില്‍ പ്രവർത്തിക്കുന്നയാളാണ് റിൻസണ്‍ എന്നാണ് വ്യക്തമാക്കുന്നത്. ഓട്ടോമേഷൻ, മാർക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. നോർട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. സ്‌ഫോടന പരമ്പരകളില്‍ ബള്‍ഗേറിയയില്‍ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബള്‍ഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നുന്നു. അതേസമയം, ബള്‍ഗേറിയയില്‍ പേജറുകള്‍ കയറ്റുമതി ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബള്‍ഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിക്കുന്നത്. ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്‍ കമ്പനിയായ ബിഎസി കണ്‍സള്‍ട്ടിംഗ് ഇടനിലക്കാരായി പ്രവർത്തിച്ചാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കമ്പനി ഇസ്രയേല്‍ ചാര സംഘനടനായ മൊസാദിന്റെ സൃഷ്ടിയാണെന്നാണ് കരുതുന്നത്. ഓഫീസോ ഫാക്ടറിയോ ഇല്ലാത്ത ഈ സ്ഥാപനത്തെക്കുറിച്ച്‌ ഹംഗേറിയൻ അധികൃതർക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകള്‍ നിർമിക്കാൻ ബിഎസി കണ്‍സള്‍ട്ടിംഗ് മുൻകൈ എടുത്ത് പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ട്. ഈ വർഷമാദ്യമാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ നിർമിച്ചത്. പേജറുകള്‍ നിർമിച്ച ആളുകളുടെ യഥാർത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാനാണ് ഷെല്‍ കമ്ബനികളെ സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടത്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ മൊസാദിന്റെ പങ്ക് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഇസ്രയേല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. വേറിട്ട വഴികളിലൂടെ ഹിസ്ബുള്ളയുടെ ഭീഷണി ഇല്ലതാക്കാനാണ് ഇസ്രയേല്‍ ശ്രമിച്ചതെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Hot Topics

Related Articles