നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ പ്രവർത്തനം തകരാറിലായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.ചർമ്മത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഇത് മഞ്ഞപ്പിത്തം എന്നറിയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂത്രത്തിനും കടുത്ത മഞ്ഞനിറം ഉണ്ടാകും. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിക്കുമ്ബോള്‍ ഉണ്ടാകുന്ന ബിലിറൂബിൻ എന്ന മഞ്ഞനിറമുള്ള പദാർത്ഥത്തെ സംസ്കരിക്കാൻ കരളിന് കഴിയാതെ വരുമ്ബോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരോഗ്യമുള്ള കരളാണെങ്കില്‍, ഇത് പിത്തരസമാക്കി മാറ്റി ദഹനത്തിന് സഹായിക്കും. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്ബോള്‍ ഇത് നടക്കില്ല. അതുപോലെ, മലത്തിന്റെ നിറം സാധാരണയില്‍ നിന്ന് മാറി വെളുത്ത നിറത്തിലാകുന്നതും ഒരു ലക്ഷണമാണ്.
ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയും കരളിന്റെ അനാരോഗ്യത്തിന്റെ സൂചനകളാകാം.
ശരീരത്തില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണമാകാം. കരളിന്റെ പ്രവർത്തനവും നമ്മുടെ ചർമ്മവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. കരളിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, പിത്തരസത്തിലെ ലവണങ്ങള്‍ രക്തത്തില്‍ അടിഞ്ഞുകൂടി ചർമ്മത്തിനടിയില്‍ എത്തുന്നു. ഇതാണ് ചൊറിച്ചിലിന് കാരണമാകുന്നത്. മറ്റ് പല കാരണങ്ങള്‍കൊണ്ടും ചൊറിച്ചില്‍ ഉണ്ടാകാമെങ്കിലും, ഇത് സ്ഥിരമായി അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. വിശപ്പ് കുറയുന്നതും കരളിന്റെ പ്രവർത്തനം മോശമായതിന്റെ സൂചനയാണ്. ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന് രോഗം ബാധിക്കുമ്ബോള്‍ പിത്തരസത്തിന്റെ ഉത്പാദനം കുറയുകയും ദഹനപ്രക്രിയ താളം തെറ്റുകയും ചെയ്യും. ഇത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും. ഇതോടൊപ്പം ശരീരഭാരം കുറയുന്നതും വയറുവേദനയും ഉണ്ടാകാം.
നിങ്ങള്‍ക്ക് ഇടയ്ക്കിടെ മുറിവുകള്‍ ഉണ്ടാകുകയോ, ചെറിയ മുറിവില്‍ നിന്നുപോലും രക്തസ്രാവം നില്ക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ ഒരു ഡോക്ടറെ കാണണം. ഇതും കരള്‍ രോഗത്തിന്റെ ലക്ഷണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്ബോള്‍ ഈ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇതാണ് രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിന് കാരണം.
കരളിന്റെ ആരോഗ്യം മോശമാകുമ്ബോഴും ക്ഷീണം, ഛര്‍ദ്ദി എന്നിവ ഉണ്ടാകാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


